Monday, December 27, 2010

സമര്‍പ്പണം





എന്റെ നിസ്സഹായത മൂലം 
ഒരിക്കല്‍ ഞാന്‍ ചിറകുകള്‍ ഒടിച്ചു പുറത്തെറിയും എന്നറിഞ്ഞിട്ടും, 
എന്നെ വിട്ടു പോകാന്‍ മടിക്കുന്ന, 
എന്നെ ഭ്രമിപ്പിച്ച്, 
സ്നേഹിച്ച്‌, 
എന്റെ മനസ്സില്‍ പറന്നു നടക്കുന്ന, 
എന്റെ പാവം പഞ്ചവര്‍ണ്ണ കിളിക്ക് ....................



എന്നെങ്കിലും ഒരിക്കല്‍ എന്തെങ്കിലും എഴുതുകയാണെങ്കില്‍

ഇങ്ങനെ ഒരു സമര്‍പ്പണമാണ്‌  മനസ്സില്‍ വിചാരിച്ചിരുന്നത് ..................



പക്ഷേ, ഇന്ന്  ആ കിളി എന്റെ സ്വന്തം ആയപ്പോള്‍  ഇനി ഞാനെന്താ എഴുതുക .........



നന്ദി .............ഒരുപാട്................


എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചു, 

ഞാനുമായി ജീവിതം പങ്കിടാന്‍ മനസുകാട്ടിയതിന്..............

എന്നെ സഹിക്കുന്നതിന്...............


2 comments:

  1. മധു മാമൻ - സമർപ്പണം ഇപ്പോഴാണ് കാണുന്നത്.
    പഞ്ചവർണ്ണക്കിളിയെ സ്വന്തമാക്കിയ ഭാഗ്യവാൻ :)

    ReplyDelete
    Replies
    1. എല്ലാ പോസ്റ്റും ഒറ്റയിരിപ്പിനു വായിച്ചു. മുമ്പൊരിക്കല്‍ നാരകക്കാനം തുരങ്കത്തിലൂടെ എന്ന പോസ്റ്റ്‌ വായിച്ചപ്പോള്‍ തന്നെ വിചാരിച്ചതാണ്, എല്ലാം ഒന്ന് വായിച്ചു തീര്‍ക്കണം എന്ന്. അവസാനം ആദ്യത്തെ പോസ്റ്റില്‍ ഇവിടെ വീട്ടുകാര്യങ്ങളുമായി നില്‍ക്കുന്ന തുടക്കം. രണ്ടായിരത്തിപ്പത്തു കഴിഞ്ഞു, പന്ത്രണ്ട് കഴിഞ്ഞു പതിമൂന്നിലേക്ക് കടന്നു. നിങ്ങളുടെയും ഭാര്യയുടെയും ബന്ധുക്കള്‍ നിങ്ങളെ രണ്ടുപേരെയും സന്തോഷത്തോടെ സ്വീകരിച്ചു കാണുമെന്നു വിശ്വസിക്കുന്നു. ഒരുപാട് യാത്രകള്‍ ചെയ്തു സ്വയം തൃപ്തിയടയുകയും അനുഭവിക്കുകയും ചെയ്യുക എന്നതിലുപരി, ഇതെല്ലാം ഞങ്ങളുമായി പങ്കു വെച്ചതിനു ഒരുപാടൊരുപാട് നന്ദി. കേരളത്തിനുള്ളിലെ സ്ഥലങ്ങളിലേക്കുള്ള യാത്രകളുടെ മികച്ച വിവരണം കൊണ്ട് സമ്പന്നമാണ് ഈ ബ്ലോഗ്‌. നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.

      Delete